ഓരോ മുഖവും ഒരു കഥയാണ്. കഥകളിലൂടെ കഥകളായി മാറി കഥാവശേഷരായി മാറുന്ന മുഖങ്ങൾ. ബിന്ദു ഹരികൃഷ്ണൻ എന്ന കഥാകാരിയുടെ അക്ഷരങ്ങളിൽ പിറക്കുന്നത് എന്നോ എരിഞ്ഞടങ്ങിയവരും ഇന്നും നമുക്കിടയിൽ കഥകളായി അലയുന്നവരുമാണ്. ഒരു നോട്ടത്തിൽ, ചിരിയിൽ, ഒരുതുള്ളി കണ്ണുനീരിൽ പിറവിയെടുത്ത കഥകളുടെ സമാഹാരം
വില 90 രൂപ
പ്രസാധകർ : ബുദ്ധാ ക്രിയേഷൻസ്
Availability
available
Categories
Publish Date
2017-12-12
Published Year
2017
Publisher Name
Total Pages
84
ISBN
978-8194442332
ISBN 10
8194442338
ISBN 13
978-8194442332
Format
Paperback
Country
India
Language
Malayalam
Dimension
17x10x1 cm
Weight
250 gm
Average Ratings
Readers Feedback
സന്ദര്‍ഭങ്ങളുടെ സര്‍ഗ്ഗാത്മകത.
കാലഘടനക്കനുസരിച്ചു പറയാതെ ക്രമരഹിതമായി കഥപറയുന്ന രീതിയാണ് പുതിയകാലത്തെ കഥകളുടെ പ്രത്യേകത.എന്നാല്‍ കഥാബന്ധത്തിന് വൈചിത്ര്യംകൊടുക്കാതെ സാമാന്യമായി കഥ പറഞ്ഞുപോവുന്ന ലളിതമായ രീതിയാണ് ബിന്ദു ഹരികൃഷ്ണന്റെ ഇരുപത് കഥകളുടെ സമാഹാരമായ "കഥയമമ" സ്വീകരിച്ചിരിക്കുന്നത്.സ്ഥലകാലങ്ങളെ ഇഴചേര്‍ക്കുന്ന നെയ്തുകാരിയായി ഇവിടെ...Read More
Rajan CH
സന്ദര്‍ഭങ്ങളുടെ സര്‍ഗ്ഗാത്മകത.
കാലഘടനക്കനുസരിച്ചു പറയാതെ ക്രമരഹിതമായി കഥപറയുന്ന രീതിയാണ് പുതിയകാലത്തെ കഥകളുടെ പ്രത്യേകത.എന്നാല്‍ കഥാബന്ധത്തിന് വൈചിത്ര്യംകൊടുക്കാതെ സാമാന്യമായി കഥ പറഞ്ഞുപോവുന്ന ലളിതമായ രീതിയാണ് ബിന്ദു ഹരികൃഷ്ണന്റെ ഇരുപത് കഥകളുടെ സമാഹാരമായ “കഥയമമ” സ്വീകരിച്ചിരിക്കുന്നത്.സ്ഥലകാലങ്ങളെ ഇഴചേര്‍ക്കുന്ന നെയ്തുകാരിയായി ഇവിടെ ബിന്ദുഹരികൃഷ്ണന് മാറുന്നു.അവരുടെ നിലനില്പിന്റെ നിരന്തര വര്‍ത്തമാനത്തിലൂടെ വായനക്കാരനെ നിമഗ്നനാക്കുന്നതോടൊപ്പം താന്‍ ആവിഷ്ക്കരിക്കാന്‍ ശ്രമിക്കുന്നത് ജീവതത്തിന്റെ പശ്ചാത്തലമാണെന്നും അവ ജീവിതത്തെ സ്വാധീനിക്കുമെന്നുമുള്ള ഒരാശയം പങ്കുവയ്ക്കുകകൂടിയാണ്. കഥകള്‍ കേള്‍ക്കുകയും,പറയുകയും ചെയ്യുകയെന്ന സാമ്പ്രദായീക രീതിഅതായത് വാമൊഴിരീതി പലസ്ഥലത്തും പ്രയോഗിച്ച് ആഖ്യാനം മാനോഹരമാക്കിയത് എടുത്തുപറയേണ്ടതാണ്.ഭൂതകാലത്തിന്റെ വിദൂരമല്ലാത്ത ഓര്‍മ്മകളാണ് “കത്ത് “എന്നകഥയിലൂടെ പറയാന്‍ ശ്രമിക്കുന്നത്,എന്നാല്‍ മനസ്സിന്റെ ഒറ്റപ്പെടല്‍ മുഴുവന്‍ അവസാനവാചകത്തില്‍ ആവാഹിച്ചു ചേര്‍ത്ത് വെച്ചിട്ടുണ്ട്. മുറിവിന്റെ കഥകളായി “തണ്ടൊടിഞ്ഞടികൈവണ്ടിയും,പാട്ടിയും,യാത്രപറയാതെപോയ നിമ്മിയും നമ്മെ നൊമ്പരപ്പെട്ടുത്തുമ്പോള് ആകാശത്തണലും,വയനാടന്‍ കാപ്പിതോട്ടവും പ്രതീക്ഷനല്‍കുന്ന കഥകളാണ്.സങ്കടപ്പെരുമഴതീര്ക്കുന്ന “കുഞ്ഞുകവിതയുടെ കര്‍ക്കിടകമഴയും,ഭാവുകത്വമാര്‍ന്ന യക്ഷിയും,നഷ്ടമാകുന്ന ഓര്‍മകളുടെ ഗൃഹാതുരത്വമായി അസ്മാബിയും ഒക്കെ നിരവധി രൂപമാതൃകകളുടെ വൈവിധ്യംകൊണ്ട് സമൃദ്ധമായി അവതരിപ്പിച്ചിരിക്കുന്നു.സങ്കീര്‍ണ്ണമായ ജീവിതാവസ്ഥകളെ സ്ഥലകാലദര്ശനങ്ങളുമായി ചേര്‍ത്ത് പറയാനുളള കൌശലം സ്വായാത്തമാക്കിയാല് ബിന്ദുവിന് ധൈര്യമായി ഇനിയും മുന്നോട്ടുപോകാം രാജൻ സിഎച്ച്
Rajan CH
കഥയമമ
പ്രിയപ്പെട്ട ബിന്ദു ചേച്ചിയുടെ "കഥയ മമ" വായിച്ചു... ഇരുപത് കഥകളുടെ സമാഹാരം ആണത്..എല്ലാം ഒന്നിനൊന്ന് മെച്ചം.. ഹൃദയ സ്പർശിയായ കഥകൾ ..കഥ എന്ന് പറയുന്നതിലും നല്ലത് ഒരു പക്ഷെ , അനുഭവങ്ങൾ എന്നു പറയുന്നത്...Read More
Arun Babu Vaisakh
കഥയമമ
പ്രിയപ്പെട്ട ബിന്ദു ചേച്ചിയുടെ “കഥയ മമ” വായിച്ചു… ഇരുപത് കഥകളുടെ സമാഹാരം ആണത്..എല്ലാം ഒന്നിനൊന്ന് മെച്ചം.. ഹൃദയ സ്പർശിയായ കഥകൾ ..കഥ എന്ന് പറയുന്നതിലും നല്ലത് ഒരു പക്ഷെ , അനുഭവങ്ങൾ എന്നു പറയുന്നത് ആകും..കാരണം വായിച്ച് വരുമ്പോൾ ഓരോ കഥയും കഥ അല്ല, കൺമുന്നിൽ നടക്കുന്ന ഒരു സംഭവം അല്ലേ എന്നങ്ങ് തോന്നിപ്പോകും….എഴുത്തുകാരിയുടെ ജീവിതത്തിൽ നടന്നതോ കണ്ടതോ ആയ കാര്യങ്ങൾ ആകാം ,അത്രമേൽ സ്വാഭാവികം വാക്കുകൾ… വാക്കുകൾ കൊണ്ട് പോലും ആരെയും കബളിപ്പിക്കാൻ കഴിവില്ലാത്ത ആൾക്കാരെ ഓരോ കഥയിലും കാണാൻ എനിക്ക് കഴിഞ്ഞു.. എൻ്റെ ചുറ്റിലും ഇതൊക്കെ നടക്കുന്നുണ്ട് എന്ന ബോധ്യവും ഈ വായനയിൽ നിന്നും ഉരുത്തിരിഞ്ഞു വന്നു എന്ന് പറയാൻ ഞാൻ ആഗ്രഹിക്കുകയാണ്…
ഓർമകളെ താലോലിച്ച് ജീവിക്കുന്നവർ, അക്ഷരങ്ങളെ സ്നേഹിക്കുന്നവർ, ലൈബ്രറിയിൽ സ്വർഗം തേടുന്നവർ, സഹാനുഭൂതി ഉള്ളവർ, നമ്മളെ തേടുന്നവരെ അറിയാൻ ആഗ്രഹിക്കുന്ന നമ്മൾ, ജോലി തേടി അലയുന്ന അഭ്യസ്ത വിദ്യരായ ആളുകൾ, ഈശ്വരനോട് പരിഭവം പറയുന്ന നിഷ്കളങ്കരായവർ, വിവാഹം എന്ന ഘട്ടം ജീവിതത്തിൽ വരുമ്പോൾ ഉണ്ടാകുന്ന മാനസിക – കുടുംബ അവസ്ഥകൾ, പല മാറ്റിവയ്ക്കലുകൾ , ജീവിതത്തിലെ വേദന നിറഞ്ഞ സൗഹൃദ നിമിഷങ്ങൾ, കെട്ടുകഥകൾ അങ്ങനെ അങ്ങനെ അങ്ങനെ നിറയെ അവസ്ഥകൾ ഓരോ കഥയിലും നമുക്ക് കാണാം….എനിക്കും ജീവിതത്തിൽ ഉണ്ടായിട്ടുള്ള അല്ലെങ്കിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന പല അനുഭവങ്ങളും ഇതിൽ എവിടെയൊക്കെയോ ഉണ്ടെന്നൊരു തോന്നൽ ❤️❤️…Really I enjoyed it, a lot ❤️👏👏
Thank you so much Bindu Chechi, for this book. 🙏 Bindu Harikrishnan
വായനയെ ഇഷ്ടപ്പെടുന്നവർ ഒക്കെ വാങ്ങി വായിക്കണം❤️