സ്വതസിദ്ധമായ മടിയും പിന്നെ കുറച്ച് ഏറെ ജോലി തിരക്കും …എല്ലാം കൂടി ഒന്നിച്ച് ചേരുമ്പോൾ വായനയും എഴുത്തും ഒക്കെ ആകെ ഒരു വഴിപാട് പോലെ ആയിമാറുന്നു..

എങ്കിലും കുറച്ച് നാൾ മുൻപ് വായിച്ച ഒരു നോവലിനെ കുറിച്ച് ഇവിടെ ഒന്ന് പറയാം എന്ന് കരുതി…

പ്രിയപ്പെട്ട ബിന്ദു ചേച്ചിയുടെ Bindu Harikrishnan “ഉൾച്ചുമരെഴുത്തുകൾ” എന്ന നോവൽ….വായനയിൽ എങ്ങും തന്നെ അതൊരു കെട്ടുകഥ ആണെന്ന് തോന്നില്ല, തികച്ചും പച്ചയായ ഒരു കുടുംബ കഥ അതേപടി പകർത്തി വച്ചത് ആണെന്ന് നിസ്സംശയം പറയാം….അതിലെ നന്ദ, അമ്മയായ ശോഭി, അച്ഛൻ രാജീവൻ പിന്നെ ഇവരുടെ ജീവിതത്തിൽ നടന്ന , നടക്കുന്ന സംഭവ വികാസങ്ങളും, ഒരു പെൺകുട്ടി എന്ന നിലയിൽ നന്ദ അനുഭവിക്കുന്ന മാനസിക ദുഃഖങ്ങളും ഒക്കെ വളരെ മികവോടെ വരച്ചു കാട്ടിയിരിക്കുന്നു. നമ്മുടെ തന്നെ അകത്തും പുറത്തും ഒക്കെ ആയിട്ടുള്ള ജീവിതങ്ങൾ ആണ് ഇതിലെ ഓരോ കഥാപാത്രങ്ങളും.
ജീവിതത്തില് ഓരോ നിമിഷങ്ങളും പട പൊരുതി മികച്ചതാക്കി തീർക്കാൻ ശോഭി പെടുന്ന കഷ്ടപ്പാടുകളും ഭർത്താവിൻ്റെ ഉത്തരവാദിത്ത കുറവും ധാരാളിത്തവും ഒക്കെ ഇതിൽ മനോഹരമാക്കി അവതരിപ്പിച്ചിരിക്കുന്നു . അച്ഛൻ്റെ വീട്ടിലെ ജീവിതവും ചുറ്റുപാടും, അമ്മ വീട്ടിലെ മറ്റൊരു സാഹചര്യവും അമ്മൂമ്മയുടെ പ്രത്യേക കരുതലും നന്ദ കണ്ട കാഴ്ചകളും നന്ദയുടെ ഉൾച്ചുമരിലെ കടഞ്ഞെടുത്ത ചിന്തകളും ജീവിതവും എങ്ങനെ നന്ദയെ നന്ദയാക്കി മാറ്റി എന്ന് നോവലിൽ വളരെ വേദനയോടെ അവതരിപ്പിച്ചിരിക്കുന്നു.ഈ നന്ദ എൻ്റെയും നിങ്ങളുടെയും ഉള്ളിൽ ഉണ്ട്, എല്ലാക്കാലത്തേയ്ക്കും ഇല്ലെങ്കിലും കുറച്ച് കാലം എങ്കിലും….

തളരുന്ന സ്ത്രീയ്ക്ക് വേണ്ട കൈത്താങ്ങ് സഹതാപം അല്ല സഹായം ആണ് എന്നും വ്യക്തമാക്കി തരുന്നുണ്ട് ഇതിൽ. നന്ദയെ സ്നേഹിക്കാനും കൂടെ കൂട്ടാനും തയാറായി വരുന്ന അരുൺ പോലും നിസ്സഹായനായി നിൽക്കുമ്പോൾ നന്ദയാകട്ടെ പകച്ചു നിൽക്കാതെ ഉറച്ചു തന്നെ സംസാരിക്കുന്നുണ്ട്; ഒരിക്കൽ പോലും തന്നെ തേടി വന്നേക്കരുത് എന്നൊരു താക്കീതും ഒപ്പം തൻ്റെ സ്വസ്ഥത തൻ്റെ മാത്രം സമ്പത്ത് ആണെന്നും അതിൽ കടന്നു കയറാൻ അരുണിന് ഒരു അവകാശവും ഇല്ലെന്നും നന്ദ തറപ്പിച്ചു പറയുന്നു ….

തൻ്റെ കോളജ് അധ്യാപിക എന്ന ജോലി പോലും രാജി വച്ച് നന്ദ ഇറങ്ങുകയാണ് അഗതികൾക്കും ആർക്കും വേണ്ടാത്തവർക്കും ഒരു കരുതൽ ആയി, ഒരു കൂട്ടായി….സ്വയം ഉരുകി ഒലിക്കുന്ന മെഴുകുതിരി പോലെ, ചുറ്റിനും പ്രകാശം പരത്തി നന്ദ നമ്മുടെ ഒപ്പം നില്ക്കുകയാണ്, ആശ്രമവാസികളിൽ ഒരാൾ മാത്രമായി…..

Thank you so much ബിന്ദു ചേച്ചി.. ❤️❤️
For this worthy creation ❤️
സ്നേഹം ഒരുപാട്❤️ അരുൺ ബാബു വൈശാഖ്

Recommended Posts

സന്ദര്‍ഭങ്ങളുടെ സര്‍ഗ്ഗാത്മകത.

കാലഘടനക്കനുസരിച്ചു പറയാതെ  ക്രമരഹിതമായി കഥപറയുന്ന രീതിയാണ് പുതിയകാലത്തെ കഥകളുടെ പ്രത്യേകത.എന്നാല്‍ കഥാബന്ധത്തിന് വൈചിത്ര്യംകൊടുക്കാതെ സാമാന്യമായി കഥ പറഞ്ഞുപോവുന്ന ലളിതമായ രീതിയാണ് ബിന്ദു ഹരികൃഷ്ണ‍ന്‍റെ ഇരുപത് കഥകളുടെ സമാഹാരമായ “കഥയമമ” സ്വീകരിച്ചിരിക്കുന്നത്.സ്ഥലകാലങ്ങളെ ഇഴചേര്‍ക്കുന്ന നെയ്തുകാരിയായി ഇവിടെ ബിന്ദുഹരികൃഷ്ണ‍ന്‍ മാറുന്നു.അവരുടെ നിലനില്പിന്‍റെ നിരന്തര വര്‍ത്ത‍മാനത്തിലൂടെ വായനക്കാരനെ നിമഗ്നനാക്കുന്നതോടൊപ്പം താന്‍ ആവിഷ്ക്കരിക്കാന്‍ ശ്രമിക്കുന്നത് ജീവതത്തിന്‍റെ പശ്ചാത്തലമാണെന്നും അവ ജീവിതത്തെ സ്വാധീനിക്കുമെന്നുമുള്ള ഒരാശയം പങ്കുവയ്ക്കുകകൂടിയാണ്. […]

Bindhu Harikrishnan

കഥയമമ

പ്രിയപ്പെട്ട ബിന്ദു ചേച്ചിയുടെ “കഥയ മമ” വായിച്ചു… ഇരുപത് കഥകളുടെ സമാഹാരം ആണത്..എല്ലാം ഒന്നിനൊന്ന് മെച്ചം.. ഹൃദയ സ്പർശിയായ കഥകൾ ..കഥ എന്ന് പറയുന്നതിലും നല്ലത് ഒരു പക്ഷെ , അനുഭവങ്ങൾ എന്നു പറയുന്നത് ആകും..കാരണം വായിച്ച് വരുമ്പോൾ ഓരോ കഥയും കഥ അല്ല, കൺമുന്നിൽ നടക്കുന്ന ഒരു സംഭവം അല്ലേ എന്നങ്ങ് തോന്നിപ്പോകും….എഴുത്തുകാരിയുടെ ജീവിതത്തിൽ നടന്നതോ കണ്ടതോ […]

Bindhu Harikrishnan
onwin