കാലഘടനക്കനുസരിച്ചു പറയാതെ ക്രമരഹിതമായി കഥപറയുന്ന രീതിയാണ് പുതിയകാലത്തെ കഥകളുടെ പ്രത്യേകത.എന്നാല്‍ കഥാബന്ധത്തിന് വൈചിത്ര്യംകൊടുക്കാതെ സാമാന്യമായി കഥ പറഞ്ഞുപോവുന്ന ലളിതമായ രീതിയാണ് ബിന്ദു ഹരികൃഷ്ണന്റെ ഇരുപത് കഥകളുടെ സമാഹാരമായ “കഥയമമ” സ്വീകരിച്ചിരിക്കുന്നത്.സ്ഥലകാലങ്ങളെ ഇഴചേര്‍ക്കുന്ന നെയ്തുകാരിയായി ഇവിടെ ബിന്ദുഹരികൃഷ്ണന് മാറുന്നു.അവരുടെ നിലനില്പിന്റെ നിരന്തര വര്‍ത്തമാനത്തിലൂടെ വായനക്കാരനെ നിമഗ്നനാക്കുന്നതോടൊപ്പം താന്‍ ആവിഷ്ക്കരിക്കാന്‍ ശ്രമിക്കുന്നത് ജീവതത്തിന്റെ പശ്ചാത്തലമാണെന്നും അവ ജീവിതത്തെ സ്വാധീനിക്കുമെന്നുമുള്ള ഒരാശയം പങ്കുവയ്ക്കുകകൂടിയാണ്. കഥകള്‍ കേള്‍ക്കുകയും,പറയുകയും ചെയ്യുകയെന്ന സാമ്പ്രദായീക രീതിഅതായത് വാമൊഴിരീതി പലസ്ഥലത്തും പ്രയോഗിച്ച് ആഖ്യാനം മാനോഹരമാക്കിയത് എടുത്തുപറയേണ്ടതാണ്.ഭൂതകാലത്തിന്റെ വിദൂരമല്ലാത്ത ഓര്‍മ്മകളാണ് “കത്ത് “എന്നകഥയിലൂടെ പറയാന്‍ ശ്രമിക്കുന്നത്,എന്നാല്‍ മനസ്സിന്റെ ഒറ്റപ്പെടല്‍ മുഴുവന്‍ അവസാനവാചകത്തില്‍ ആവാഹിച്ചു ചേര്‍ത്ത് വെച്ചിട്ടുണ്ട്. മുറിവിന്റെ കഥകളായി “തണ്ടൊടിഞ്ഞടികൈവണ്ടിയും,പാട്ടിയും,യാത്രപറയാതെപോയ നിമ്മിയും നമ്മെ നൊമ്പരപ്പെട്ടുത്തുമ്പോള് ആകാശത്തണലും,വയനാടന്‍ കാപ്പിതോട്ടവും പ്രതീക്ഷനല്‍കുന്ന കഥകളാണ്.സങ്കടപ്പെരുമഴതീര്ക്കുന്ന “കുഞ്ഞുകവിതയുടെ കര്‍ക്കിടകമഴയും,ഭാവുകത്വമാര്‍ന്ന യക്ഷിയും,നഷ്ടമാകുന്ന ഓര്‍മകളുടെ ഗൃഹാതുരത്വമായി അസ്മാബിയും ഒക്കെ നിരവധി രൂപമാതൃകകളുടെ വൈവിധ്യംകൊണ്ട് സമൃദ്ധമായി അവതരിപ്പിച്ചിരിക്കുന്നു.സങ്കീര്‍ണ്ണമായ ജീവിതാവസ്ഥകളെ സ്ഥലകാലദര്ശനങ്ങളുമായി ചേര്‍ത്ത് പറയാനുളള കൌശലം സ്വായാത്തമാക്കിയാല് ബിന്ദുവിന് ധൈര്യമായി ഇനിയും മുന്നോട്ടുപോകാം രാജൻ സിഎച്ച്
bindhu
Recommended Posts
കാലഘടനക്കനുസരിച്ചു പറയാതെ ക്രമരഹിതമായി കഥപറയുന്ന രീതിയാണ് പുതിയകാലത്തെ കഥകളുടെ പ്രത്യേകത.എന്നാല്‍ കഥാബന്ധത്തിന് വൈചിത്ര്യംകൊടുക്കാതെ സാമാന്യമായി കഥ പറഞ്ഞുപോവുന്ന ലളിതമായ രീതിയാണ് ബിന്ദു ഹരികൃഷ്ണന്റെ ഇരുപത് കഥകളുടെ സമാഹാരമായ “കഥയമമ” സ്വീകരിച്ചിരിക്കുന്നത്.സ്ഥലകാലങ്ങളെ ഇഴചേര്‍ക്കുന്ന നെയ്തുകാരിയായി ഇവിടെ ബിന്ദുഹരികൃഷ്ണന് മാറുന്നു.അവരുടെ നിലനില്പിന്റെ നിരന്തര വര്‍ത്തമാനത്തിലൂടെ വായനക്കാരനെ നിമഗ്നനാക്കുന്നതോടൊപ്പം താന്‍ ആവിഷ്ക്കരിക്കാന്‍ ശ്രമിക്കുന്നത് ജീവതത്തിന്റെ പശ്ചാത്തലമാണെന്നും അവ ജീവിതത്തെ സ്വാധീനിക്കുമെന്നുമുള്ള ഒരാശയം പങ്കുവയ്ക്കുകകൂടിയാണ്. […]
പ്രിയപ്പെട്ട ബിന്ദു ചേച്ചിയുടെ “കഥയ മമ” വായിച്ചു… ഇരുപത് കഥകളുടെ സമാഹാരം ആണത്..എല്ലാം ഒന്നിനൊന്ന് മെച്ചം.. ഹൃദയ സ്പർശിയായ കഥകൾ ..കഥ എന്ന് പറയുന്നതിലും നല്ലത് ഒരു പക്ഷെ , അനുഭവങ്ങൾ എന്നു പറയുന്നത് ആകും..കാരണം വായിച്ച് വരുമ്പോൾ ഓരോ കഥയും കഥ അല്ല, കൺമുന്നിൽ നടക്കുന്ന ഒരു സംഭവം അല്ലേ എന്നങ്ങ് തോന്നിപ്പോകും….എഴുത്തുകാരിയുടെ ജീവിതത്തിൽ നടന്നതോ കണ്ടതോ […]