പ്രിയപ്പെട്ട ബിന്ദു ചേച്ചിയുടെ "കഥയ മമ" വായിച്ചു... ഇരുപത് കഥകളുടെ സമാഹാരം ആണത്..എല്ലാം
Read More
പ്രിയപ്പെട്ട ബിന്ദു ചേച്ചിയുടെ “കഥയ മമ” വായിച്ചു… ഇരുപത് കഥകളുടെ സമാഹാരം ആണത്..എല്ലാം ഒന്നിനൊന്ന് മെച്ചം.. ഹൃദയ സ്പർശിയായ കഥകൾ ..കഥ എന്ന് പറയുന്നതിലും നല്ലത് ഒരു പക്ഷെ , അനുഭവങ്ങൾ എന്നു പറയുന്നത് ആകും..കാരണം വായിച്ച് വരുമ്പോൾ ഓരോ കഥയും കഥ അല്ല, കൺമുന്നിൽ നടക്കുന്ന ഒരു സംഭവം അല്ലേ എന്നങ്ങ് തോന്നിപ്പോകും….എഴുത്തുകാരിയുടെ ജീവിതത്തിൽ നടന്നതോ കണ്ടതോ ആയ കാര്യങ്ങൾ ആകാം ,അത്രമേൽ സ്വാഭാവികം വാക്കുകൾ… വാക്കുകൾ കൊണ്ട് പോലും ആരെയും കബളിപ്പിക്കാൻ കഴിവില്ലാത്ത ആൾക്കാരെ ഓരോ കഥയിലും കാണാൻ എനിക്ക് കഴിഞ്ഞു.. എൻ്റെ ചുറ്റിലും ഇതൊക്കെ നടക്കുന്നുണ്ട് എന്ന ബോധ്യവും ഈ വായനയിൽ നിന്നും ഉരുത്തിരിഞ്ഞു വന്നു എന്ന് പറയാൻ ഞാൻ ആഗ്രഹിക്കുകയാണ്…
ഓർമകളെ താലോലിച്ച് ജീവിക്കുന്നവർ, അക്ഷരങ്ങളെ സ്നേഹിക്കുന്നവർ, ലൈബ്രറിയിൽ സ്വർഗം തേടുന്നവർ, സഹാനുഭൂതി ഉള്ളവർ, നമ്മളെ തേടുന്നവരെ അറിയാൻ ആഗ്രഹിക്കുന്ന നമ്മൾ, ജോലി തേടി അലയുന്ന അഭ്യസ്ത വിദ്യരായ ആളുകൾ, ഈശ്വരനോട് പരിഭവം പറയുന്ന നിഷ്കളങ്കരായവർ, വിവാഹം എന്ന ഘട്ടം ജീവിതത്തിൽ വരുമ്പോൾ ഉണ്ടാകുന്ന മാനസിക – കുടുംബ അവസ്ഥകൾ, പല മാറ്റിവയ്ക്കലുകൾ , ജീവിതത്തിലെ വേദന നിറഞ്ഞ സൗഹൃദ നിമിഷങ്ങൾ, കെട്ടുകഥകൾ അങ്ങനെ അങ്ങനെ അങ്ങനെ നിറയെ അവസ്ഥകൾ ഓരോ കഥയിലും നമുക്ക് കാണാം….എനിക്കും ജീവിതത്തിൽ ഉണ്ടായിട്ടുള്ള അല്ലെങ്കിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന പല അനുഭവങ്ങളും ഇതിൽ എവിടെയൊക്കെയോ ഉണ്ടെന്നൊരു തോന്നൽ ❤️❤️…Really I enjoyed it, a lot ❤️👏👏
Thank you so much Bindu Chechi, for this book. 🙏 Bindu Harikrishnan
വായനയെ ഇഷ്ടപ്പെടുന്നവർ ഒക്കെ വാങ്ങി വായിക്കണം❤️
Show Less